കൊല്ലങ്കോട്: ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലക പ്രയോഗത്തിൻെറ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല കൃഷി വിജ്ഞാന കേന്ദ്രവും പാലക്കാട്, കൊല്ലങ്കോട് കൃഷി ഭവനുകളും ചേർന്നാണ് വാഴപ്പുഴ, മാമണി പാടശേഖരങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചത്. മധു മണ്ണാമ്പള്ളത്തിൻെറ കൃഷിയിടത്തിൽ നടന്ന പരിശീലനം കെ. ബാബു എം.എൽ.എ ഉദ്ഘടാനം ചെയ്തു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് സത്യപാൽ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. കെ.വി. സുമിയ, പ്രകൃതി ഫാർമേഴ്‌സ് ക്ലബ് പ്രസിഡൻറ് രവീന്ദ്രൻ, ഗിരിജ, അസി. കൃഷി ഡയറക്ടർ ജാനറ്റ് ഡാനിയൽ, കൊല്ലങ്കോട് കൃഷി ഓഫിസർ എൻ.ജി. വ്യാസ്, വടവന്നൂർ കൃഷി ഓഫിസർ ബഷീർ അഹമ്മദ്, പെരുവമ്പ് കൃഷി ഓഫിസർ ടി.ടി. അരുൺ, ആർ. ശിവൻ, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രഫസർമാരായ ഡോ. ശ്രീലക്ഷ്മി, ഡോ. ദർശന, ഡോ. രശ്മി, കൊല്ലങ്കോട് കൃഷി ഭവൻ അസിസ്റ്റൻറുമാരായ വിദ്യ, ഷീജ, റീത്ത, പങ്കജം, ശ്രീജിത്ത്, പാടശേഖര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. PEW-KLGD കൊല്ലങ്കോട്ടെ പാടശേഖരങ്ങളിൽ കൃഷിവകുപ്പ് നടത്തിയ ഡ്രോൺ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.