അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ

ന്യൂഡൽഹി: അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിള കോൺഗ്രസി‍ൻെറ പുതിയ അധ്യക്ഷയാകും. ജെബി മേത്തറി‍ൻെറ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തർ നിലവിൽ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടർച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തർ നഗരസഭ കൗൺസിലറാകുന്നത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായിരുന്നു. ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിനുശേഷമാണ് മഹിള കോൺഗ്രസിന് പുതിയ അധ്യക്ഷയെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡൻറ്​ സ്ഥാനം രാജി​െവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.