ചരിത്ര അപനിർമിതിക്കെതിരെ ജാഗ്രത വേണം- കെ.ഇ.എൻ

ചെർപ്പുളശ്ശേരി: ചരിത്ര അപനിർമിതിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ചിന്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. കാറൽമണ്ണയിൽ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച ചരിത്ര സംവാദസദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.1921 നവംബർ 19 ലേത് വാഗൺ ട്രാജഡി അല്ലെന്നും കൂട്ടക്കൊലപാതകമാണെന്നും സ്വാതന്ത്ര്യസമര സേനാനി കമ്പളത്ത് ഗോവിന്ദൻ നായരുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. എം.വി. രാജൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം.കെ.കെ.നായർ പുരസ്കാരം നേടിയ കലാനിരൂപകൻ കെ.ബി.രാജ് ആനന്ദിനെ ആദരിച്ചു. വിജയൻ കാടാംകോട്, എം.സിജു, സി.മോഹൻദാസ്, വാസു കുലുക്കല്ലൂർ എന്നിവർ സംസാരിച്ചു. തുപ്പേട്ട​ൻെറ 'മാർത്താണ്ഡ​ൻെറ സ്വപ്നങ്ങൾ' നാടകവും അരങ്ങേറി. കാറൽമണ്ണയിൽ നടന്ന ചരിത്ര സംവാദത്തിൽ കെ.ഇ.എൻ.കുഞ്ഞഹമ്മദ് സംസാരിക്കുന്നു. pew ch py 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.