വിളയൂരിൽ നിയന്ത്രണം കടുപ്പിച്ചു

പട്ടാമ്പി: വിളയൂരിൽ കോവിഡ് നിയന്ത്രണത്തിന് തീവ്ര പരിപാടികൾ. ഇതി‍ൻെറ ഭാഗമായി വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിലെ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന പരിശോധന നടത്തും. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി ആരോഗ്യ വകുപ്പ്, പൊലീസ്, പഞ്ചായത്ത്‌ എന്നീ വകുപ്പുകളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. ഗ്രാമപഞ്ചയത്ത് പ്രസിഡൻറ് എം.കെ. ബേബി ഗിരിജ, നോഡൽ ഓഫിസർ ഡോ. സിദ്ദീഖ്, വൈസ് പ്രസിഡൻറ് കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.