മണ്ണാർക്കാട്: ടോക്യോ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ല റെസലിങ് അസോസിയേഷൻ നഗരത്തിൽ സൈക്കിൾ റാലി നടത്തി. ജില്ല ഒളിമ്പിക് അസോസിയേഷൻ, മണ്ണാർക്കാട് സൈക്കിൾ ക്ലബ്, പ്രവീൺ ചാക്കോ സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് റാലി നടത്തിയത്. നെല്ലിപ്പുഴയിൽനിന്ന് ആരംഭിച്ച റാലി മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല റസലിങ് അസോസിയേഷൻ പ്രസിഡൻറ് കെ. വിനയൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ഹംസ മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി എൻ.വി. ഷബീർ, സൈക്കിൾ ക്ലബ് ഭാരവാഹികളായ ഹുസൈൻ കളത്തിൽ, ഒമൽ അബ്ദു, സിബിൻ ഹരിദാസ്, അനൂജ്, രുഗ്മിണി കുഞ്ചീരത്ത്, ഹരിദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.