പട്ടാമ്പി: കൊപ്പം-തിരുവേഗപ്പുറ റോഡ് നവീകരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ തിരുവേഗപ്പുറ ചെക്ക്പോസ്റ്റിനു സമീപം സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുന്ന ഭാഗം ഉയർത്തി ഇൻറർലോക്ക് ചെയ്യുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇരുവശത്തും ഒാവുചാൽ നിർമാണവും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് വകുപ്പിൻെറ എസ്.എൽ.ടി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 25 ലക്ഷം രൂപ െചലവിൽ പ്രവൃത്തി നടത്തുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എ, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ ബാബുരാജ് ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നവീകരണം വിലയിരുത്തി. മഴ നിൽക്കുന്നതോടെ കൊപ്പം മുതൽ തിരുവേഗപ്പുറ വരെയുള്ള റോഡ് പൂർണമായും റബറൈസ് ചെയ്യുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. ഇതിനായി 3.75 കോടി രൂപ അനുവദിച്ചു. ചിത്രം ptb 121 തിരുവേഗപ്പുറ റോഡ് നവീകരണം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.