ശിൽപശാല നടത്തി

ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഈസ് ഓഫ് ലിവിങ്​ സർവേയുടെ ഭാഗമായി ബ്ലോക്കുതല . പ്രസിഡൻറ്​ രജനി ബാബു ഉദ്ഘാടനം ചെയ്തു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് പ്രകാരം കേരളത്തിലുള്ള 14.17 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കഴിഞ്ഞ കാലയളവിൽ ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ജീവിതാവസ്ഥയും വിലയിരുത്തുന്നതിനായുള്ള കേന്ദ്ര സർക്കാർ സർവേയാണ് ഈസ് ഓഫ് ലിവിങ്​. എ.ഡി.സി (പി.എ) ബിജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബഷീർ, താലൂക്ക് സ്​റ്റാറ്റിസ്​റ്റിക്കൽ ഓഫിസർ പുഷ്പകാന്തി, എക്സ്​റ്റൻഷൻ ഓഫിസർ എ. ഉമ്മർ ഫാറൂക്ക്, ജോയൻറ്​ ബി.ഡി.ഒ കണ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്കുതല ഉദ്യോഗസ്ഥർ, സ്​റ്റാറ്റിസ്​റ്റിക്കൽ ഇൻവെസ്​റ്റിഗേറ്റർമാർ, വില്ലേജ് എക്സ്​റ്റൻഷൻ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. pew shipashalaക ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സർവേ ശിൽപശാല പ്രസിഡൻറ്​ രജനി ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.