മാല പൊട്ടിച്ചു കടന്നു

പെരിങ്ങോട്ടുകുറുശ്ശി: പട്ടാപ്പകൽ യുവതിയുടെ മാല പിടിച്ചുപറിച്ച്​ മോഷ്​ടാക്കൾ കടന്നു കളഞ്ഞു. അരുത്തിക്കോടിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തിലെ അഞ്ച്​ പവ​ൻെറ സ്വർണ നെക്ലസ് ആണ് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ മോഷ്​ടാക്കൾ പിടിച്ചുപറിച്ചത്. താഴെ വീണ യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്​ടാക്കൾ രക്ഷപ്പെട്ടു. കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.