മണ്ണാർക്കാട്: കോവിഡ് പ്രോട്ടോകോളിലെ അശാസ്ത്രീയത മൂലമുണ്ടാകുന്ന വ്യാപാരികളുടെ ദുരിതത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട്ട് വ്യാപാരികൾ പട്ടിണി സമരം നടത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ സമയം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാവിലെ 10 മുതൽ 11 വരെ അടച്ചിട്ട ഷട്ടറുകൾക്ക് മുന്നിൽ പ്ലക്കാർഡ് ഉയർത്തിയാണ് വ്യാപാരികൾ സമരത്തിൽ പങ്കുചേർന്നത്. മണ്ണാർക്കാട് യൂനിറ്റ് പ്രസിഡൻറ് ബാസിത്ത് മുസ്ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, ജോൺസൺ, ഷമീർ യൂണിയൻ, സജി ജനത എന്നിവർ വൈകുന്നേരം അഞ്ച് വരെ സമരം തുടർന്നു. ജില്ല വൈസ് പ്രസിഡൻറ് ലിയാക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ഏകോപന സമിതി ജില്ല-മണ്ഡലം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.