പരിശോധന ഷെഡ് അപകട ഭീഷണിയുയർ​ത്തുന്നെന്ന്​

പുതുനഗരം: അപകടഭീഷണിയായി പുതുനഗരം ജങ്​ഷനിലെ പൊലീസ് പരിശോധന ഷെഡ്. ലോക് ഡൗൺ സമയത്താണ് വാഹന പരിശോധനക്കായി നാല് റോഡുകൾ സംഗമിക്കുന്ന പ്രദേശത്ത് പുതുനഗരം പൊലീസ് ഷെഡ് സ്ഥാപിച്ചത്. ലോക്​ഡൗൺ ഇളവിൽ വലിയ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എതിർവശത്തുനിന്ന്​ വരുന്ന വാഹനങ്ങൾ കാണുന്നില്ലെന്ന്​ പരാതിയുണ്ട്​. പാലക്കാട്-തത്തമംഗലം റോഡിലെ വളവിൽ സ്ഥാപിച്ച ഷെഡ് മാറ്റി സമീപത്ത് ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം പൊലീസ് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW - KLGD പുതുനഗരം ജങ്​ഷനിൽ പൊലീസ് സ്ഥാപിച്ച പരിശോധന ഷെഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.