ധർണ നടത്തി

പുതുനഗരം: മുട്ടിൽ മരംകൊള്ളയെ കുറിച്ച്​ ജുഡീഷ്യൽ അനേഷണം ആവശ്യപ്പെട്ട് പുതുനഗരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ . പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുധീര ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.എ. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതലമട: മുതലമട യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി സെക്രട്ടറി പി. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ എ. മോഹൻ അധ്യക്ഷത വഹിച്ചു. പല്ലശ്ശന: പല്ലശ്ശന കോൺഗ്രസ്‌ കമ്മിറ്റി വില്ലേജ് ഓഫിസിന്​ മുന്നിൽ . മണ്ഡലം ട്രഷറർ ശിവരാമകൃഷ്​ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.