ചെർപ്പുളശ്ശേരി: അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന 'സ്നേഹസ്പർശം' പദ്ധതി വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. പ്രേമ, പി. മുരളീധരൻ, പ്രധാനാധ്യാപകൻ എം. പ്രശാന്ത്, എ. രമാദേവി എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകരും ജീവനക്കാരും ചേർന്നാണ് ഫോണുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.