ശുചീകരണ പ്രവർത്തനങ്ങളുമായി ചലഞ്ചേഴ്സ് ക്ലബ്

അലനല്ലൂർ: എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബി​ൻെറ നേതൃത്വത്തിൽ കോട്ടപ്പള്ള ടൗണിൽ ശുചീകരണം നടത്തി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്. ക്ലബ് ചെയർമാൻ പാറോക്കോട്ട് അബ്‌ദുല്ല ക്ലീനിങ് ഉപകരണങ്ങൾ പ്രസിഡൻറ് മഠത്തൊടി അലിക്ക് കൈമാറി ശുചീകരണത്തിന് തുടക്കം കുറിച്ചു. ക്ലബ് സെക്രട്ടറി വി. മുബാറക്, നാസർ പാറോക്കോട്ട്, കെ.ടി. ജഫീർ, എൻ. കമാൽ, ഷമീജ്, ഷാജഹാൻ പാറോക്കോട്, നൗഷാദ് പുത്തൻകോട്ടിൽ, സക്കീർ, നാസർ കാപ്പിൽ, ഹഫീഫ്, ഷാഹിർ തുടങ്ങിയവർ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.