ഇന്ധന വിലയിൽ പ്രതിഷേധം

ആലത്തൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാവശ്ശേരി പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. അയ്യപ്പൻ അധ്യക്ഷനായി. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മണ്ഡലം പ്രസിഡൻറ്​ എൻ. രവി, കെ.ബി. ശ്രീപ്രസാദ്, വി. വിജയമോഹൻ, പി. ശിവദാസൻ, സതീഷ് കുമാർ, സുധീഷ് വള്ളിക്കാട് എന്നിവർ സംസാരിച്ചു. pew alathur rammiya ഇന്ധനവില വർധനവിനെതിരെ കാവശ്ശേരിയിൽ കോൺഗ്രസ് നടത്തിയ ധർണ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു ആലത്തൂർ: ഇന്ധനവില വർധനവിൽ ആലത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ. ഭവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, സജീവ് ചിറ്റിലഞ്ചേരി, ഷാഹിദ് ആലത്തൂർ, ഷാനവാസ്, ഫവാസ്, അജ്മൽ, റിസ്​വാൻ, ഹാഷിം എന്നിവർ നേതൃത്വം നൽകി. പടം pew alathu shreekanundan ഇന്ധനവില വർധനക്കെതിരെ ആലത്തൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.