ചിറ്റൂർ: വയോധികനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ മണിമുത്തു നഗർ വേലുച്ചാമിയെ (68) മകൻ മുരുകേശൻ (35) തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ബുധനാഴ്ച വൈകീട്ട് ആറിന് വേലുച്ചാമി വീടിൻെറ വരാന്തയിൽ ഇരിക്കവെ മദ്യപിച്ചെത്തിയ മുരുകേശൻ വഴക്കുണ്ടാക്കി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ വേലുച്ചാമിയുടെ തലയിൽ ഒഴിക്കുകയായിരുന്നു. നാട്ടുകാർ വേലുച്ചാമിയെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി. അജിത് കുമാർ, എസ്.ഐ എസ്. അൻഷാദ്, ജൂനിയർ എസ്.ഐ എ.എം. യാസിർ, എ.എസ്.ഐമാരായ എസ്. സുജികുമാർ, എസ്.സി.പി.ഒമാരായ ആർ. വിനോദ് കുമാർ, മൻെറസ് എ. പോൾ, എസ്.സി.പി.ഒ ഡ്രൈവർ സി. രതീഷ്, സി.പി.ഒമാരായ വി. വിനോദ്, കെ. രാമസ്വാമി, എസ്. പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫിസർ എം. നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.