വലിയങ്ങാടിയിൽ അടിപടി; രണ്ട്​ കേ​സെടുത്തു

പാലക്കാട്​: വലിയങ്ങാടിയിൽ പൊടിപ്പാറ സ്വദേശികളും തൊഴിലാളികളും തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട്​ ടൗൺ നോർത്ത്​ പൊലീസ്​ രണ്ട്​ കേസുകൾ രജിസ്​റ്റർ ചെയ്​തു. സംഭവത്തിൽ പരിക്കേറ്റ പൊടിപ്പാറ സ്വദേശികളായ രണ്ടുപേരെ​ ജില്ല ആശുപത്രിയിലും തൊഴിലാളികളായ ആറുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബൈക്ക്​ തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ രാവിലെ 11നും തുടർന്ന്​ ഉച്ചയോടെയുമാണ്​ അടിപടി നടന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.