മീൻകുളത്ത് യുവാവിന് വെട്ടേറ്റു; ആറംഗ സംഘം ഒളിവിൽ

മുണ്ടൂർ: കാഞ്ഞിക്കുളത്തിനടുത്ത് മീൻകുളത്ത് യുവാവിന് ആറംഗ സംഘത്തി​ൻെറ വെട്ടേറ്റു. ​പ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന്​ മീൻകുളം സ്വദേശി പ്രമോദിനാണ്​ (26) വെ​ട്ടേറ്റത്​. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽപോയ ആറംഗ സംഘത്തിനെതിരെ വധശ്രമത്തിന്​ കേസെടുത്തതായി പൊലീസ്​ അറിയിച്ചു. പാലക്കാട് ഡിവൈ.എസ്.പി മനോജിനാണ് അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.