അലനല്ലൂർ: സിവിൽ ഡിഫൻസ് അംഗങ്ങൾ കൈകോർത്തതോടെ കുന്നാടിയും കുടുംബവും ഇനി സമാധാനത്തോടെ അന്തിയുറങ്ങും. മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യു സിവിൽ ഡിഫൻസ് ടീം നിർധന കുടുംബത്തിൻെറ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കി നൽകി. എടത്തനാട്ടുകര ചുണ്ടോട്ടുകുന്നിലെ അലിക്കെൽ കുന്നാടിയുടെ തകർന്ന വീടാണ് പട്ടിക, കവുക്കോൽ, ഓടുകൾ എന്നിവ മാറ്റി സുരക്ഷിതമാക്കി നൽകിയത്. പൊട്ടിപ്പൊളിഞ്ഞ് കിടന്ന വീടിൻെറ ഭാഗങ്ങൾ, തേച്ചും പെയിൻറ് അടിച്ചും വീടിനു ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ചും മാറ്റി. 33 പേരടങ്ങുന്ന ടീമാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യു അസി. സ്റ്റേഷൻ ഓഫിസറും സിവിൽ ഡിഫെൻസ് ജില്ല കോഓഡിനേറ്ററുമായ പി. നാസർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അഷ്‌റഫ് മാളികുന്ന്, ഡെപ്യൂട്ടി വാർഡൻ മനോജ് പാലക്കയം എന്നിവർ നേതൃത്വം നൽകി. pew kunnadi veedu എടത്തനാട്ടുകര ചുണ്ടോട്ടുകുന്നിലെ ആലിക്കൽ കുന്നാടിയുടെ വീട് സിവിൽ ഡിഫൻസ് അംഗങ്ങൾ നന്നാക്കുന്നു അനുമോദന സദസ്സ് അലനല്ലൂർ: കലാസമിതി ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ബാലവേദി അംഗങ്ങളെ അഭിനന്ദിക്കാൻ സമാദരണം 2020 സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡൻറ് കെ.കെ. ഷനൂജ് അധ്യക്ഷത വഹിച്ചു. കെ.എ. സുദർശന കുമാർ, കാസിം ആലായൻ, അഡ്വ. കെ. മുരളീധരൻ, ദേവ്ന, ആദർശ്, സാന്ത്വന തുടങ്ങിയവർ സംസാരിച്ചു. വി. അബ്ദുൽ സലിം സ്വാഗതവും പ്രിയ രാമനുണ്ണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.