രണ്ടുപേരുടെ ഫലം വന്നത്​ മരണശേഷം

മലപ്പുറം: ജില്ലയിൽ കോവിഡ്​ 19 ബാധിച്ച്​ രണ്ടുപേരുടെ ഫലം അറിഞ്ഞത്​ മരണശേഷം. ഇതുവരെ നാലുപേരാണ്​ ജില്ലയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മഞ്ചേരി പയ്യനാട്​ നാലുമാസം പ്രായമായ കുഞ്ഞ്​, കോഴിക്കോട്​ മരിച്ച എടപ്പാൾ പൊറൂക്കര കാട്ടുപുറത്ത്​ ഷബനാസ്​, പരപ്പനങ്ങാടി ഹംസക്കോയ, വണ്ടൂർ കൂരാട്​ മുഹമ്മദ്​ എന്നിവരാണ്​ മരിച്ചത്​. ഇതിൽ എടപ്പാൾ സ്വദേശിനിയുടെയും ഞായറാഴ്​ച മരിച്ച വണ്ടൂർ കൂരാട്​ സ്വദേശിയുടെയും ഫലം പുറത്തുവരുന്നത്​ മര​ണശേഷമാണ്​. രണ്ട്​ മണിക്കൂറിനുള്ളിൽ പരിശോധന ഫലം അറിയുമെന്ന്​ നേരത്തേ അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ എടുക്കുന്നതായി പരാതിയുണ്ട്​. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രമാണ്​​ പരിശോധന സൗകര്യമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.