മാർക്ക് ദാനം: പിൻവലിച്ചില്ലെങ്കിൽ സമരമെന്ന് കെ.എസ്.യു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് 21 മാർക്ക് അനധികൃതമായി നൽകിയ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കെ.എസ്.യു നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ. മാസങ്ങളായി വൈസ് ചാൻസറില്ലാത്തതിനാൽ ഭരണം കൈയാളുന്ന ഇടത് സിൻഡിക്കേറ്റാണ് മാർക്ക്ദാനത്തിന് പിന്നിൽ. ഇതിനൊക്കെ വേണ്ടി തന്നെയാണ് വി.സിയെ നിയമിക്കാത്തത്. പ്രിയപ്പെട്ടവരെ ജോലിക്ക് തിരുകി കയറ്റി യോഗ്യത അട്ടിമറിച്ച് നിയമനം നടത്താനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലി​ൻെറ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഹാരിസ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.