വീടിന് തീപിടിച്ചു

തിരൂർ: തുവ്വക്കാട് പോത്തന്നൂരിൽ . കല്ലുമൊട്ടക്കൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി എ​ട്ടോടെ തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. തിരൂരിൽനിന്നുള്ള അഗ്​നിരക്ഷ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. വീട്ടിലെ ഫ്രിഡ്ജും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. സ്​റ്റേഷൻ ഓഫിസർ കെ. പ്രമോദ് കുമാർ, സീനിയർ ഫയർ ഓഫിസർ ടി.ജെ. ജേക്കബ്, നൂരിൽ ഹിലാൽ, ഗിരീശൻ, കെ. നസീർ, എം.പി. സജിത്, എ.വി. മുകേഷ്, വൈഷ്ണവജിത്ത്, വിപിൻ, സുബ്രഹ്മണ്യൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ അഗ്​നിരക്ഷ സേനാംഗങ്ങളാണ് തീയണക്കാൻ നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.