പ്രതിഷേധ സമരം നടത്തി

തിരൂർ: ഇന്ധന വില വർധിപ്പിക്കുന്ന മോദി സർക്കാർ നയത്തിൽ പ്രതിഷേധിച്ച് തിരൂർ ഇൻകം ടാക്സ് ഓഫിസിന് ‌മുന്നിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു) . കർഷകത്തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല പ്രസിഡൻറ്​ മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. ടി.കെ. അഷ്റഫലി, സലിം മങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി. Mw FiTU തിരൂർ ഇൻകം ടാക്സ് ഓഫിസിന് ‌മുന്നിൽ എഫ്.ഐ.ടി.യു നടത്തിയ പ്രതിഷേധ സമരം ഉത്തരക്കടലാസ്‌ തിരച്ചിൽ സമരം തിരൂർ: പ്ലസ്​ ടു ഫലം പ്രഖ്യാപിക്കാനിരിക്കെ ഉത്തരക്കടലാസുകൾ കാണാത്തതിൽ പ്രതിഷേധിച്ച്‌ എം.എസ്‌.എഫ്‌ തിരൂർ മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഉത്തരക്കടലാസ്‌ തിരച്ചിൽ സമരം നടത്തി. മുസ്​ലിം ലീഗ്‌ തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.കെ. മുഹമ്മദ്‌ മുസ്സമ്മിൽ, ഉനൈസ്‌ കന്മനം, റഫ്സൽ പാറയിൽ, പി. നാഷിദ്‌, ഇഷ്ഹാഖ്‌ ഫൈസൽ, ആഷിഖ്‌ മരക്കാർ, അജ്മൽ തുവ്വക്കാട്‌, ഫസീഹ്‌ വളവന്നൂർ, പി.സി. ഷബീർ, സിയാദ്‌ അന്നാര എന്നിവർ നേതൃത്വം നൽകി. Mw msf ഉത്തരക്കടലാസുകൾ കാണാത്തതിൽ പ്രതിഷേധിച്ച്‌ എം.എസ്‌.എഫ്‌ തിരൂർ മണ്ഡലം കമ്മിറ്റി നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.