എടക്കുളം കാദനങ്ങാടി ടൗൺ മസ്ജിദിന് ശിലയിട്ടു

തിരുനാവായ: പുതുക്കിപ്പണിയുന്ന കാദനങ്ങാടി ടൗൺ മസ്ജിദിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ശിലയിട്ടു. മഹല്ല് പ്രസിഡൻറ്​ സി.പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഖതീബ് മുഹമ്മദ് നാസിർ ഫൈസി ആനമങ്ങാട്, മഹല്ല് സെക്രട്ടറി ഇ.പി. മൊയ്തീൻ കുട്ടി മാസ്​റ്റർ, ട്രഷറർ യു. അബ്​ദുറഹ്​മാൻ ഹാജി, കെ.പി. കമൂൽ ഫൈസി, സി.കെ. ഹംസ ഹാജി, അവറാങ്കൽ മുയ്തീൻ കുട്ടി ഹാജി, എ. അബ്​ദുറഹിം, പാന്ത്ര അബൂബക്കർ ഹാജി, കെ.പി. മൂസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: mw tharakkallidal കാദനങ്ങാടിയിൽ പുതുക്കിപ്പണിയുന്ന ടൗൺ മസ്ജിദിന് ഹമീദലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കുന്നു മിശ്കാത്ത് ഖുർആൻ അക്കാദമി: ഓൺലൈൻ അഡ്മിഷൻ തെക്കൻ കുറ്റൂർ: ഇസ്​ലാഹി എജുക്കേഷനൽ സൻെററിന്​ കീഴിലെ മിശ്കാത്ത് ഖുർആൻ അക്കാദമിയിൽ വിദ്യാർഥികളുടെ ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. എ.എ.കെ. ചെയർമാൻ പാറപ്പുറത്ത് മൊയ്തീൻ കുട്ടി എന്ന ബാവഹാജി ഉദ്ഘാടനം നിർവഹിച്ചു. 10 മുതൽ 12 വയസ്സ്​ വരെയുള്ള ആൺകുട്ടികൾക്കാണ് താമസ സൗകര്യത്തോടുകൂടി ഖുർആൻ മനഃപാഠമാക്കാനുള്ള സംവിധാനമുള്ളത്. പി. ബീരാൻ അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്​ലാഹി സൻെറർ പ്രസിഡൻറ്​ പി. മുഹമ്മദ് കുട്ടി ഹാജി, ജലീൽ ബിൻ അലി, ഹുസൈൻ കുറ്റൂർ, സി. ജലീൽ, പി. സൈതാലികുട്ടി, ലത്തീഫ് കമ്മറമ്പ്, ബാവ അല്ലൂർ, എം. അബ്​ദുറഹിമാൻ, ഹസൻ ആയപ്പള്ളി, എം. യാഹുട്ടി, പി. അഷറഫ്, പാറപ്പുറത്ത് സക്കരിയ്യ എന്നിവർ സംസാരിച്ചു. ഫോട്ടോ തെക്കൻ കുറ്റൂർ മിശ്കാത്ത് ഖുർആൻ അക്കാദമി വിദ്യാർഥികളുടെ ഓൺലൈൻ അഡ്മിഷൻ ഉദ്ഘാടനം എ.എ.കെ. ചെയർമാൻ പാറപ്പുറത്ത് മൊയ്തീൻ കുട്ടി എന്ന ബാവ ഹാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.