സമസ്ത ഓഫിസ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവം: പൊലീസ് കേസെടുത്തു

തേഞ്ഞിപ്പലം: ചേളാരി സമസ്‌തയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തിൽ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്​ സ്വദേശി അബ്​ദുറഹ്​മാനെ മര്‍ദിച്ച കേസിലാണ് കച്ചവടക്കാരും തേഞ്ഞിപ്പലം സ്വദേശികളുമായ ചേളാരി പരേക്കാട്ട് പുറായ വീട്ടില്‍ സാബിഖ് (27), വിളക്കത്രമാട് ബിന്‍സി ഹൗസില്‍ കുഞ്ഞി മുഹമ്മദ് ഹാജി (70), പരേക്കാട്ട് പുറായ അബ്​ദുസ്സലാം (55) എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ 10.30ഓടെ സാബിക്ക് ഓടിച്ചുവന്ന കാര്‍ സമസ്ത ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി നിര്‍ണയിച്ചിട്ടുള്ള പാര്‍ക്കിങ് ഏരിയയില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമാകും വിധം നിര്‍ത്തിയിട്ടത് ഒതുക്കി നിര്‍ത്താന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്​ കേട്ടഭാവം നടിക്കാതെ യുവാവ് പിന്നീട് പിതാവിനെയും പിതാവി​ൻെറ സഹോദരനേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന്​ പറയുന്നു. സമസ്തയിലെ ജീവനക്കാരുള്‍പ്പെടെ ഓടിക്കൂടിയവര്‍ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പീന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.