കുതിരാനിലെ തുരങ്കം തുറക്കണം: കോൺഗ്രസ് ധർണ നടത്തി

മണ്ണുത്തി: കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കം എത്രയും വേഗം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ടും നിറുത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തുരങ്കമുഖത്ത് ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് ഷിബു പോൾ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഭാസ്​കരൻ ആദംകാവിൽ, ടി.ജെ. സനീഷ് കുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.പി. എൽദോസ്, ഔസേഫ് പതിലേട്ട്, സാലി തങ്കച്ചൻ, കോൺഗ്രസ് നേതാക്കളായ കെ.പി. ചാക്കോച്ചൻ, ഷിജോ പി. ചാക്കോ, മൊയ്തീൻ കുട്ടി, ജോർജ് എം. വർഗീസ്, സജി താന്നിക്കൽ, അജി ചെറിയാൻ, ജോളി ജോർജ്, ജോർജ്ജ് എടശ്ശേരി, ഷൈജു കുര്യൻ, നിബു ചിറമ്പാട്ട്, കെ.എം. പൗലോസ്, വിപിൻദാസ് മന്നത്ത്, വാർഡ് ബൂത്ത് പ്രസിഡൻറുമാർ മറ്റ് കോൺഗ്രസ്​ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.