ഗോഡൗണുകളിൽ കേടുവന്ന ഭക്ഷ്യധാന്യങ്ങൾ തരംതിരിക്കൽ തുടങ്ങി

പാലക്കാട്: എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ വിതരണയോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ സാങ്കേതികസമിതിയുടെ നേതൃത്വത്തിൽ തരംതിരിക്കൽ ആരംഭിച്ചു. സപ്ലൈകോ സി.എം.ഡിയാണ് ഭക്ഷ്യലാബ്, എഫ്.സി.ഐ, പൊതുവിതരണ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപവത്​കരിച്ചത്. ദക്ഷിണമേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളറുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും ഉത്തരമേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളറുടെ നേതൃത്വത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുമാണ് പരിശോധന. 29 ഗോഡൗണുകളിലായി നടത്തുന്ന പരിശോധന ഈ മാസം 17ന് പൂർത്തിയാകും. ചാലക്കുടി, തൃശൂർ ഗോഡൗണുകളിലേതാണ് കഴിഞ്ഞ ദിവസം നടന്നത്. പൊതുവിതര‍ണ ശൃംഖല വഴി വിതരണത്തിന്​ അനുവദിച്ച 1892.002 െമട്രിക് ടൺ അരിയും 627.912 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണയോഗ്യമല്ലാതായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.