ദുരന്ത നിവാരണ അതോറിറ്റി പരിശീലനവും മോക് ഡ്രിലും നടത്തി

ദുരന്ത നിവാരണ അതോറിറ്റി പരിശീലനവും മോക്ഡ്രിലും ചിറ്റൂർ: താലൂക്ക് ദുരന്ത നിവാരണ അതോറിറ്റി-ഇൻറർ ഏജൻസി ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ സന്നദ്ധ സേന അംഗങ്ങൾക്ക് പരിശീലനവും മോക് ഡ്രിലും നടത്തി. ചിറ്റൂർ ഫയർ ഫോഴ്സ്, പൊലീസ്, റവന്യൂ, പഞ്ചായത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സഹകരിച്ച്​ പ്രവർത്തിക്കാൻ തയാറാവുന്ന വളൻറിയർമാർക്ക് പരിശീലനവും മോക്ഡ്രിലും സംഘടിപ്പിച്ചു. കൊഴിഞ്ഞാമ്പാറ ആറാംമൈൽ കുന്നമ്പിടാരി മലയിൽ നടന്ന പരിപാടിയിൽ ചിറ്റൂർ ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, പാലക്കാട് ഫയർ ഫോഴ്സ് സ്‌കൂമ്പാ ഡ്രൈവിങ് ടീം എന്നിവരുടെ നേതൃത്വത്തിൽ സാഹസിക പ്രകടനങ്ങളും പരിശീലന ക്ലാസുകളും നടത്തി. വെള്ളക്കെട്ടിൽ അകപ്പെട്ടുപോയ ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതും പാറയ്ക്ക് മുകളിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ആളുകളെ മറുകരക്ക്​ എത്തിക്കുക, പ്രാഥമിക ശുശ്രൂഷ സംവിധാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പരിശീലനം നൽകി. ചിറ്റൂർ തഹസിൽദാർ അമൃതവല്ലി, എൽ.ആർ തഹസിൽദാർ സുഷമ, ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്‌കർ, ചിറ്റൂർ ഫയർ സ്​റ്റേഷൻ മാസ്​റ്റർ ജോസ്, സീനിയർ ഫയർ ഓഫിസർ ഷാഫി, കൊഴിഞ്ഞാമ്പാറ എസ്.ഐ അൻഷാദ്, ചിറ്റൂർ എസ്.ഐ മുഹമ്മദ് റാഫി, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സെക്രട്ടറി രാധ വിവിധ വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു. ഇൻറർ ഏജൻസി ഗ്രൂപ് ചിറ്റൂർ താലൂക്ക് കൺവീനർ ബൈജു മാങ്ങോട്, സിവിൽ ഡിഫൻസ് പ്രതിനിധി രാജീവ്, ഷിബാബുദ്ദീൻ, വൈൽഡ് ലൈഫ് പ്രൊട്ടക്​ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ഗുരുവായൂരപ്പൻ, ചിറ്റൂർ താലൂക്ക് ആശുപത്രി നഴ്സിങ്​ അസിസ്​റ്റൻറ്​ നാരായണസ്വാമി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നാളെ ചെർപ്പുളശ്ശേരി: ഏറെ കാലമായി ശാപമോക്ഷമില്ലാതെ കിടന്നിരുന്ന ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡിലെ നെല്ലായ സിറ്റി മുതൽ വല്ലപ്പുഴ വരെയുള്ള റോഡ് നവീകരണ പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച രാവിലെ 9.30 പി.കെ. ശശി എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. 6.5 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ബി.സി രീതിയിൽ പ്രവൃത്തി നടത്തുക. pew road3 നിലവിലുള്ള ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡി​ൻെറ അവസ്​ഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.