അന്താരാഷ്​ട്ര സഹകരണ ദിനാഘോഷം

പാലക്കാട്: കേരളബാങ്കും സഹകരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. കേരള ബാങ്ക് റീജനൽ ഓഫിസിന്​ മുന്നിൽ സഹകരണ ജോയൻറ് രജിസ്ട്രാർ അനിത ടി. ബാലൻ പതാക ഉയർത്തി. ജോയൻറ് ഡയറക്ടർ എം.എൽ. പ്രേമാമണി, കേരള ബാങ്ക് ഡി.ജി.എമ്മുമാരായ വി. ഗോപാലൻ, കെ. അംബുജാക്ഷി, കെ.കെ. നാരായണൻ, സീനിയർ മാനേജർ ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 47 ശാഖകളിലും കാലാവസ്ഥ വ്യതിയാനത്തിനെതിരെ സഹകരണ മേഖല എന്ന സന്ദേശമുയർത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശാഖകളിൽ സഹകരണ പതാക ഉയർത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു. (പടം. P3 BANK. അന്താരാഷ്​ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് കേരളബാങ്ക് റീജനൽ ഓഫിസിനുമുന്നിൽ സഹകരണ ജോയൻറ്​ രജിസ്ട്രാർ അനിത ടി. ബാലൻ പതാക ഉയർത്തുന്നു )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.