എംപ്ലോയ്‌മെൻറ്​ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി

എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി പാലക്കാട്​: കോവിഡ് രോഗ പ്രതിരോധ ഭാഗമായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാനായി ജില്ലയിലെ എല്ലാ എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ച് സേവനങ്ങള്‍ക്കും ക്രമീകരണം വരുത്തിയതായി ജില്ല എംപ്ലോയ്മൻെറ്​ ഓഫിസര്‍ അറിയിച്ചു. 2020 ​െസപ്റ്റംബര്‍ 30 വരെ എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചില്‍ നേരിട്ടുള്ള രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നിവ ഉണ്ടായിരിക്കില്ല. ഈ സേവനങ്ങള്‍ www.eemployment.kerala.gov.in ല്‍ ലഭിക്കും. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനായി ചെയ്ത് ഒക്ടോബര്‍ ഒന്ന്​ മുതല്‍ ഡിസംബര്‍ 31നകം അതത് എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്കായി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്​ പാലക്കാട്​ ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ച് ​േഫാൺ: 04912505204.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.