കാഴ്ച പരിമിതര്‍ക്കായി ഓണ്‍ലൈന്‍ ശില്‍പശാല നടത്തി

കാഴ്ച പരിമിതര്‍ക്കായി ഓണ്‍ലൈന്‍ ശില്‍പശാല പാലക്കാട്​: കാഴ്ചപരിമിതരുടെ കോവിഡ് കാലത്തെ വായനയെ കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ പാലക്കാട് യൂനിറ്റ് ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിച്ചു. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുന്നതില്‍ ഡിജിറ്റല്‍ വായനക്കുള്ള പങ്കിനെ കുറിച്ചുള്ള ക്ലാസുകളും ചര്‍ച്ചയുമാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ല കമ്മിറ്റിയുമായി സഹകരിച്ച്​ നടത്തിയ ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡൻറ്​ കെ.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി കാഴ്ചപരിമിതരുടെ വായന എളുപ്പമാക്കുന്ന വിവിധ മാര്‍ഗങ്ങള്‍ ശില്‍പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്തു. അറുപതോളം കാഴ്ച പരിമിതരാണ് ഓണ്‍ലൈന്‍ ശില്‍പശാലയില്‍ പങ്കെടുത്തത്. ഇതില്‍ 40 പേര്‍ ആദ്യമായാണ് ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തത്. കാഴ്​ച പരിമിതരുടെ കലാപരിപാടികളും ശില്‍പശാലയോടനുബന്ധിച്ച്​ നടത്തി. അഡ്വ. എ.പി. ജയരാജ്, ഡോ. ഹബീബ്, ഡോ. ബീനാ കൃഷ്ണന്‍ ക്ലാസുകള്‍ നയിച്ചു. കേന്ദ്ര റീജനല്‍ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന, ഫീല്‍ഡ് എക്സിബിഷന്‍ ഓഫിസര്‍ എല്‍.സി. പൊന്നുമോന്‍, സി. സായ്നാഥ്, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ല പ്രസിഡൻറ്​ കെ.എസ്. ഹരികുമാര്‍, സെക്രട്ടറി എം.കെ. ഷരീഫ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.