ബാങ്കിങ്​ നിയമഭേദഗതി ഓഡിനന്‍സ്: പ്രതിഷേധ ധര്‍ണ

തൃശൂര്‍: സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന ബാങ്കിങ്​ നിയമ ഭേദഗതി ഓഡിനന്‍സിനെതിരെ ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരളയുടെ (ബി.ഇ.എഫ്.ഐ) നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ല കേന്ദ്രമായ കേരള ബാങ്ക് റീജനല്‍ ഓഫിസില്‍ ധര്‍ണ ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്​ ടി. നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ആര്‍. സുമഹര്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.ടി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 50ഓളം കേരള ബാങ്ക് ശാഖകളില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധിച്ചു. നേതാക്കളായ ടി.ഡി. സുനില്‍, പി.പി. ഷിനോജ്, സി.എ. റംല, ബിജി, സുശീല, അനീഷ്‌കുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണക്ക്​ നേതൃത്വം നല്‍കി. ക്യാപ്ഷന്‍ ബാങ്കിങ്​ നിയമ ഭേദഗതി ഓഡിനന്‍സിനെതിരെ ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരളയുടെ (ബി.ഇ.എഫ്.ഐ) നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ കേരള ബാങ്ക് റീജനല്‍ ഓഫിസില്‍ ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്​ ടി. നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു befi dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.