വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം പദ്ധതി: ജില്ലതല ഉദ്ഘാടനം

പാലക്കാട്​: കോവിഡി​ൻെറ പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം വിജയ് എന്ന ആനക്ക്​ ശര്‍ക്കരയും പഴവും നല്‍കി നിര്‍വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി സംസ്ഥാന ദുരന്ത പരിവര്‍ത്തന ഫണ്ടില്‍നിന്ന്​ അഞ്ച്​ കോടി മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​ അംഗീകരിച്ച് നല്‍കിയ ജില്ലയിലെ 18 ആനകളുടെ ഒരുദിവസത്തെ ഖരാഹാരത്തിന് വേണ്ടിവരുന്ന 800 രൂപയുടെ 50 ശതമാനം എന്ന കണക്കില്‍ 40 ദിവസത്തേക്ക് 16,000 രൂപയുടെ ഖരാഹാരമാണ് ആന ഉടമക്ക്​ നല്‍കിയത്. ഒരുആനക്ക്​ 120 കിലോ അരി, 120 കിലോ റാഗി, 160 കിലോ ഗോതമ്പ്, 20 കിലോ മുതിര, 20 കിലോ പയര്‍, ആറ് കിലോ ശര്‍ക്കര, 4 പാക്കറ്റ് വീതം ഉപ്പ്, മഞ്ഞള്‍ പൊടി എന്നിങ്ങനെയാണ് വിതരണം ചെയ്തത്. കോവിഡിനോടനുബന്ധിച്ച് ക്വാറൻറീനില്‍ കഴിഞ്ഞ കര്‍ഷകരുടെ ഉരുക്കള്‍ക്ക് തീറ്റ വിതരണം ചെയ്യുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള 593 കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റ വീതം വിതരണം ചെയ്തു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സി.ജെ. സോജി, വാര്‍ഡ് കൗണ്‍സിലര്‍ റിസ്വാന, ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ. വി.ഒ. സുരേന്ദ്രന്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​ ഹരി കൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.എം. സുകുമാരന്‍, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ. ജോജു ഡേവീസ് എന്നിവര്‍ പങ്കെടുത്തു. P3 Bin01: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഖരാഹാരം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആനക്ക്​ ശര്‍ക്കരയും പഴവും നല്‍കി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.