കുടുംബശ്രീയിൽ അഴിമതിയെന്ന്​; പരാതിയുമായി കോൺഗ്രസ്​

ഷൊർണൂർ: നഗരസഭ ചെയർപേഴ്സനും സി.ഡി.എസ് ചെയർപേഴ്സനും പരസ്പരം പഴിചാരുന്ന കുടുംബശ്രീയിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. നഗരസഭയിലെ കോൺഗ്രസ് പാർലമൻെററി പാർട്ടി നേതാവ് വി.കെ. ശ്രീകൃഷ്ണനാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. അയൽക്കൂട്ടങ്ങളിലെ സ്ത്രീകളുടെ ആനുകൂല്യങ്ങൾ ഇരുകൂട്ടരും സ്വന്തം ആളുകൾക്കായി മാത്രം നൽകുകയാണെന്നന്ന് ശ്രീകൃഷ്ണൻ ആരോപിച്ചു. സി.ഡി.എസ് മുഖേനയുള്ള വായ്പകളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ഷൊർണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പി. അനിൽകുമാർ, ടി.വൈ. ഷിഹാബുദ്ദീൻ, ടി.കെ. ഹമീദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.