പനംത്തോട്ടത്ത് പുലിക്കൂട് സ്​ഥാപിച്ചു, വന്യമൃഗശല്യം തടയാൻ സത്വര നടപടിയെന്ന് ഡി.എഫ്.ഒ

പനംതോട്ടത്ത് പുലിക്കൂട് സ്​ഥാപിച്ചു, വന്യമൃഗശല്യം തടയാൻ നടപടിയെന്ന് ഡി.എഫ്.ഒ മുണ്ടൂർ: പുലിശല്യ ബാധിത പ്രദേശത്ത് വനംവകുപ്പ് പുലിക്കൂട് സ്​ഥാപിച്ചു. മുണ്ടൂർ സെക്​ഷൻ വനം വകുപ്പി​ൻെറ പ്രവർത്തന പരിധിയിലെ പനംതോട്ടത്തിലാണ് കെണി സ്​ഥാപിച്ചത്. ഈ മേഖലയിൽ 30ഓളം വളർത്ത് മൃഗങ്ങളും വളർത്താടുകളും പട്ടികളും പുലിയുടെ ആക്രമണത്തിനിരയായി. പുലിക്കൂട്ടിനകത്ത് നായയെ ഇരയായി ഇട്ടിട്ടുണ്ട്​. പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, ദ്രുത കർമസേന, വനപാലകർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം ജനപ്രതിനിധികൾ സ്​ഥലം സന്ദർശിച്ചിരുന്നു. pew pulikkude പനംതോട്ടത്ത് വനം വകുപ്പ് പുലിക്കൂട് സ്​ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.