പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡ് തകര്‍ച്ചയും

കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്ത് ചാത്തനൂരിൽ സഹകരണ ബാങ്കിന് സമീപം പൈപ്പ് പൊട്ടി ജലം പാഴായി. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്​ഥതയില്‍ രണ്ട് മാസമായി ഈ രീതിയിൽ പ്രധാന പമ്പിങ്​ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ഹൈസ്കൂൾ റോഡ്, ചിറയ്ക്കൽ ക്ഷേത്രത്തിന് മുന്നിലും കിഴക്കേ ചാത്തനൂരിലും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പുകൾ പൊട്ടിയത് വളരെ വേഗം റിപ്പയർ ചെയ്ത അതോറിറ്റി ഇൗ ഭാഗം ശ്രദ്ധിക്കുന്നില്ല. ഇതുമൂലം വെള്ളം ഒഴുകി പ്രധാന റോഡ് തകർച്ച നേരിടുകയാണ്. ചിറവഴി റോഡിലെ വാൽവ് ചേംബർ തകർന്ന് അപകടാവസ്​ഥയിലായിട്ട് വർഷങ്ങളായി. പല രീതിയിൽ പരാതി നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായി​െല്ലന്ന് നാട്ടുകാര്‍ പറയുന്നു. pew pipie pottal ചാത്തന്നൂര്‍ ഭാഗത്ത് പൈപ്പ് പൊട്ടി റോഡില്‍ വെള്ളം ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.