വേങ്ങര: ഒറ്റുകാരെ സ്വാതന്ത്ര്യസമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യം ഇന്നുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലബാർ സമരനായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ 100ാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കൾചറൽ ഫോറം വേങ്ങരയിൽ സംഘടിപ്പിച്ച ചരിത്രസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധിനിവേശത്തിനെതിരെ പോരാടിയവരെ വർഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്റെ ചെരിപ്പുനക്കി കാര്യങ്ങൾ നേടിയവരെ മഹത്ത്വവത്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രം. ഇത് ഫാഷിസ്റ്റ് രീതിയാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ ശൈലിയെന്നും രാജ്യം ഭരിക്കുന്നവർ ഇതുതന്നെയാണ് ചെയ്യുന്നതെന്നും നെഹ്റുവിനില്ലാത്ത പ്രാധാന്യം സവർക്കർക്ക് നൽകുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഉമർ ചെരിപ്പൂർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, ആര്യാടൻ ഷൗക്കത്ത്, എഴുത്തുകാരൻ പി. സുരേന്ദ്രൻ, എൻ.എസ്. അബ്ദുൽ ഹമീദ് എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണം നടത്തി. കോൺഗ്രസ് ജില്ല അധ്യക്ഷൻ വി.എസ്. ജോയ് സംസാരിച്ചു. ആലി മുസ്ലിയാരുടെ തട്ടകമായിരുന്ന തിരൂരങ്ങാടി പള്ളിയുടെ പ്രസിഡന്റ് എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, ഖതീബ് അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, ശുഹൈബിന്‍റെ പിതാവ് സി.പി. മുഹമ്മദ് എന്നിവരെ പ്രതിപക്ഷ നേതാവ് നേതാവ് പൊന്നാട അണിയിച്ചു. സജീവ് വള്ളക്കടവ് സ്വാഗതവും സിറാജ് അരീക്കൻ നന്ദിയും പറഞ്ഞു. പടം : mt vngr history: ശുഹൈബ് കൾചറൽ ഫോറം വേങ്ങരയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.