സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: ജമാഅത്തെ ഇസ്​ലാമി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ജില്ല പഠന സഹവാസം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. ബഷീർ ഹസൻ നദ്​വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങൾ 'സംഘടനയും സമീപനവും' വിഷയത്തിൽ സംസാരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സലാം, വനിത വിഭാഗം ജില്ല പ്രസിഡന്റ് റഹീമ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ടി.പി. സാലിഹ്, ഡോ. സഫീർ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് മുഹമ്മദ് മുഹ്‌സിൻ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹനാൻ പി. നസീർ, മൂസ മൗലവി, നസ്റിൻ പി. നസീർ, പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. മുഹമ്മ് മുസ്തഫ മാസ്റ്റർ സ്വാഗതവും കൺവീനർ അസനാർകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. (പടം. P3 JAMMATH. ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ജില്ല പഠന സഹവാസം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.