പാലക്കാട്: അതിജീവന കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക ദിനം പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധ മാർച്ച് അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ചു. പതിനഞ്ചോളം കർഷക സംഘടന പ്രവർത്തകർ മാർച്ചിന് നേതൃത്വം നൽകി. ജില്ല കർഷക സംരക്ഷണ സമിതി പ്രസിഡന്‍റ് അഡ്വ. തോമസ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. 'കിഫ' സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ സംസാരിച്ചു. കർഷക സംഘടന പ്രതിനിധികൾ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു. ബഫർ സോൺ വനാതിർത്തിയിൽ നിർത്തുക, 2019ലെ മന്ത്രിസഭ തീരുമാനം പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, നെല്ലിന്‍റെ താങ്ങുവില ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.