മധുവിന്‍റെ അമ്മക്കും സഹോദരിക്കും വക്കീൽനോട്ടീസയച്ച്​ പാരമ്പര്യ ചികിത്സ ​കേന്ദ്രം

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിക്കെതിരെ മാനനഷ്ടത്തിന്​ വക്കീൽ നോട്ടീസുമായി വള്ളിയമ്മാൾ ഗുരുകുലം. അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം വി.എം. മാഴ്സൺ, ആർ. രംഗസാമി എന്നിവർക്കാണ്​ ചിണ്ടക്കിയിലെ വള്ളിയമ്മാൾ ഗുരുകുലം ഉടമ രവീന്ദ്രൻ മൂന്നുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയത്​. ചിണ്ടക്കിയിലെ പാരമ്പര്യ ചികിത്സ കേന്ദ്രത്തെ അപകീർത്തിപ്പെടുത്തി എന്നുകാണിച്ച്​ ഉടമയായ രവീന്ദ്രനുവേണ്ടി വക്കീൽ വിനോദ് കൈനാട്ടാണ് നോട്ടീസ് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.