പാലക്കാട്: ആഗസ്‌റ്റ് 15ന് 'എന്‍റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യമുയർത്തി കോട്ടമൈതാനത്ത് 'ഫ്രീഡം സ്‌ട്രീറ്റ്' യുവജന റാലി സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് വിക്ടോറിയ കോളജ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. ജില്ലയിലെ 16 ബ്ലോക്ക് കമ്മിറ്റികളിൽനിന്നായി 50,000 യുവജനങ്ങൾ പങ്കെടുക്കും. തുടർന്ന് കോട്ടമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പ്രസിഡൻറ് ആർ. ജയദേവൻ, ട്രഷറർ അഡ്വ. എം. രൺദീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.