സഹോദയ സ്കൂൾ കോംപ്ലക്സ് ഫ്രീഡം വാക് സംഘടിപ്പിച്ചു

പാലക്കാട്​: സി.ബി.എസ്​.ഇ സ്കൂളുകളുടെ കൂട്ടായ്മയായ ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ഭാഗമായി ഫ്രീഡം വാക് സംഘടിപ്പിച്ചു. പാലക്കാട് ക്ലസ്റ്ററിലെ ഒമ്പത്​ സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികളും പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേരും പങ്കെടുത്തു. സഹോദയ പ്രസിഡന്റ് ഷാജി കെ. തയ്യിൽ (പ്രിൻസിപ്പൽ, സ്വാതി സെൻട്രൽ സ്കൂൾ, വാണിയംകുളം) ഫ്രീഡം വാക് ഫ്ലാഗ് ഓഫ്‌ ചെയ്തു. സഹോദയ സെക്രട്ടറി സിന്ധു ബാലഗോപാൽ (കെ.ഇ.എം സെക്കൻഡറി സ്കൂൾ, കോങ്ങാട്), ട്രഷറർ പി. ഉണ്ണികൃഷ്ണൻ (എം.ടി.ഐ സെൻട്രൽ സ്കൂൾ, പൊട്ടച്ചിറ), ക്ലസ്റ്റർ കോ ഓഡിനേറ്റർ ബി. പ്രീതി (വാസവി വിദ്യാലയ, കിണാശ്ശേരി) എന്നിവർ സംസാരിച്ചു. p3 sahodaya സി.ബി.എസ്​.ഇ സ്കൂൾ വിദ്യാർഥികൾ നഗരത്തിൽ സംഘടിപ്പിച്ച ​ഫ്രീഡം വാക്​ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.