അഗളി: അട്ടപ്പാടിയിൽ ഒരാഴ്ച്ചയായി തുടരുന്ന കനത്ത മഴയിൽ കള്ളമലയിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. ഇവിടുത്തെ ഒക്കോട് മല ഭാഗത്ത് നിരവധി ഇടങ്ങളിൽ മല വിണ്ടുകീറി നിൽക്കുന്നുണ്ട്. വിണ്ടു കീറൽ കാണപ്പെട്ടതിന് അടിഭാഗത്തായി ആദിവാസി വിഭാഗങ്ങളടക്കം നൂറോളം കുടുംബങ്ങളാണ് താമസം. ഇവിടെനിന്ന് 18 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചെങ്കിലും മറ്റുള്ളവർ അപകട ഭീഷണിയിൽ തന്നെയാണ്. ദിവസങ്ങൾ കഴിയുന്തോറും വിള്ളലിന്‍റെ വ്യാപ്തി വർധിക്കുകയാണ്. 2018ൽ ഉണ്ടായ പ്രളയ സമയത്തും കള്ളമലപ്രദേശത്ത് ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. ചിത്രം: കള്ളമല ഒക്കോടുമലയിൽ ഉണ്ടായ വിള്ളൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.