ചരിത്രോത്സവത്തിന് തുടക്കം

ഒറ്റപ്പാലം: റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാലയുടെ ചരിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടി റിസോഴ്‌സസ് പേഴ്സൻ കെ.സി. അലി ഇഖ്ബാൽ ഉദ്​ഘാടനം ചെയ്​തു. വായനശാല പ്രസിദ്ധീകരണമായ എഴുത്തോല ഓണപ്പതിപ്പ്​ ഗാന്ധിയൻ പി. രാമചന്ദ്രൻ നായർ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്​സൻ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. സി. വിജയൻ, ഇ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.