നീന്തൽപരിശീലകക്ക് ആദരം

നീന്തൽപരിശീലകയെ ആദരിച്ചു പത്തിരിപ്പാല: അഞ്ചുവർഷമായി കുരുന്നു കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകിവരുന്ന പത്തിരിപ്പാല യാസീൻ നഗർ സ്വദേശി ഹസീനയെ സി.പി.എം പത്തിരിപ്പാല ബ്രാഞ്ച്‌ കമ്മിറ്റി ആദരിച്ചു. ഇരുന്നൂറോളം വരുന്ന കുരുന്നുകൾക്കാണ് ഹസീന സൗജന്യമായി നീന്തൽ പരിശീലനം നൽകിയത്. ഒരുപ്രതിഫലവും വാങ്ങാതെയാണ് പരിശീലനം. അബൂബക്കർ ഉപഹാരം നൽകി. വാർഡ് അംഗം എ.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ശരീഫ്, ആഷിക്, സീനത്ത്, ഹംസ, ബഷാ, ബുഷ്റ എന്നിവർ സംസാരിച്ചു. PEW PTPL 3 നീന്തൽപരിശീലക ഹസീനയെ അമ്പൂബക്കർ ഉപഹാരം നൽകി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.