അന്തിമ ഉത്തരവുകൾ സബ് കലക്ടർ വിതരണം ചെയ്തു

ഒറ്റപ്പാലം: ഫയൽ തീർപ്പാക്കൽ യജ്ഞ പരിപാടിയുടെ ഭാഗമായി ജനന-മരണ രജിസ്‌ട്രേഷനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ പുറപ്പെടുവിച്ച . യജ്ഞ പരിപാടിയുടെ ഭാഗമായി കലക്ടറുടെ കാര്യാലയത്തിലെ 1728 ഫയലുകൾ തീർപ്പാക്കുന്നത് പൂർത്തിയായി. 11,151 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. 2010 മുതൽ ഇതുവരെയുള്ള ഫയലുകളാണ് തീർപ്പാക്കിയത്. 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിക്കുന്നത്. ദ്രുതഗതിയിൽ ഫയൽ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി സബ് ഡിവിഷൻ പരിധിയിലെ റവന്യൂ ഓഫിസുകളിൽ അദാലത്തുകൾ തുടരുന്നതായും സബ് കലക്ടർ ഡി. ധർമലശ്രീ അറിയിച്ചു. PEW_OTP_ 2 ജനന-മരണ രജിസ്‌ട്രേഷനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ പുറപ്പെടുവിച്ച അന്തിമ ഉത്തരവുകൾ സബ് കലക്ടർ ഡി. ധർമലശ്രീ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.