കടകൾ കുത്തിത്തുറന്ന് മോഷണം

വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് . ദേശീയപാതയോരത്തെ കടകളിലാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന് മോഷണം നടത്തിയത്. മഹേശ്വരന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽനിന്ന്​ 6000 രൂപ കവർന്നു. സമീപത്തെ കാസിമിന്‍റെ കോഴിക്കടയിൽനിന്ന്​ 2000 രൂപയും കോഴിയും മോഷ്ടിച്ചു. സമീപത്തെ ജോസഫിന്‍റെ വെളിച്ചെണ്ണക്കടയിലും മോഷണശ്രമമുണ്ടായി. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.