യുത്ത് കോൺഗ്രസ് ദിനാചരണം

ചെർപ്പുളശ്ശേരി: യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനാചരണവും അനുമോദനവും നടത്തി. യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി ശിവലയ പുരസ്കാര അവാർഡ് ജേതാവ് സദനം പ്രസാദ് കാറൽമണ്ണയെ അനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയ്റ്റിങ്​ ഇൻജക്ഷൻ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി. സുബീഷ് ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് വിനോദ് കളതൊടി അധ്യക്ഷത വഹിച്ചു. അഡ്വ. പി.ആർ. ജിഷിൽ, ഷമീർ ഇറക്കിങ്ങൽ, ടി.കെ. ഷൻഫി, റംഷീന അബ്ബാസ്, സുമിത്ര കളത്തൊടി, വിജീഷ് മലമക്കളം എന്നിവർ സംസാരിച്ചു. (cpy 2 യൂത്ത് കോൺഗ്രസ് ദിനാചരണ ഭാഗമായി സദനം പ്രസാദിനെ ആദരിക്കുന്നു Pew ch py 4 ചെർപ്പുളശ്ശേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് ദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.