ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തുനിൽക്കുന്ന പാർട്ടി -എം.ടി. രമേശ്

എടക്കര: ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തുനിൽക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇടതുപക്ഷത്തേക്ക് വിദൂരഭാവിയിൽ മുസ്​ലിം ലീഗ് പോകില്ലെന്ന് പറയാനാവില്ലെന്ന എം.കെ. മുനീറിന്‍റെ പ്രസ്താവനയോട് കവളപ്പാറയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്​ലിം ലീഗും സി.പി.എമ്മും തമ്മിലെ രഹസ്യധാരണ നേരത്തെയുള്ളതാണ്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ മുസ്​ലിം ലീഗും സി.പി.എമ്മും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു. മുസ്​ലിം ലീഗ് എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇനി കല്യാണം എന്നാണെന്ന് മാത്രമേ അറിയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം തീവ്രവാദി സംഘടനകളുടെ അജണ്ടയാണ് നിലവിൽ സി.പി.എം നടപ്പാക്കുന്നത്. മുസ്​ലിം ലീഗിനെകൂടി ഒപ്പം ചേർത്ത് ഇത് ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.ടി. രമേശ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.