മാതൃക പണ്ഡിത പുരസ്കാരം കെ.കെ. കുഞ്ഞാലിമുസ്‌ലിയാർക്ക്

മലപ്പുറം: ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി ചെയർമാനായ അഹിബ്ബായ ചാരിറ്റബ്ൾ ആൻഡ്​​ എജുക്കേഷനൽ ട്രസ്റ്റ് ജബ്ബാർ ശിഹാബ് തങ്ങളുടെ പേരിൽ നൽകുന്ന 'മാതൃക പണ്ഡിത' പുരസ്കാരത്തിന് സംസ്ഥാന ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്‍റും നാദാപുരം ജുമുഅത്ത് പള്ളി മുദരിസുമായ കെ.കെ. കുഞ്ഞാലി മുസ്‌ലിയാർ അർഹനായി​. ആഗസ്റ്റ് 28 മമ്പാട്ട്​ അഹിബ്ബ മജ്​ലിസ്​ വാർഷികത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സീനിയർ സെക്രട്ടറി ചെറുകര സി.കെ. മുഹമ്മദ് അസ്ഗർ മൗലവി പുരസ്കാരം സമ്മാനിക്കും. mpgkunhali musliyar: കെ.കെ. കുഞ്ഞാലി മുസ്​ലിയാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.