ഒറ്റപ്പാലം: കാലവർഷം ആസന്നമായിരിക്കെ നീരൊഴുക്കിന് തടസ്സമായി തിരുണ്ടി തോട്ടിൽ അടിഞ്ഞുകൂടിയ വസ്തുക്കൾ നീക്കണമെന്നാവശ്യം. മാലിന്യങ്ങൾക്ക് പുറമെ പൊന്തകെട്ടി തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതകളും മരങ്ങളും ചില്ലകളുമാണ് ഒഴുക്കിന് തടസ്സമാകുന്നത്. തിരുണ്ടി പാലം മുതൽ പുൽപാറ വരെ നീളുന്ന രണ്ടു കിലോമീറ്റർ ദൂരത്തിൽ തടസ്സമുണ്ട്. തോടിന്‍റെ ഇരുകരയും കൃഷിനിലങ്ങളായതിനാൽ കാലവർഷത്തിന്‍റെ ആദ്യനാളുകളിൽ തന്നെ തോട് കവിഞ്ഞൊഴുകി കൃഷിനാശത്തിന് ഏറെ സാധ്യതയുള്ളതായി തിരുണ്ടി പാടശേഖര സമിതി അംഗങ്ങൾ പറയുന്നു. നേരത്തേ ഇതുസംബന്ധിച്ച് പരാതികൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഇക്കൂട്ടർ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് അനങ്ങൻമലയിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന മലവെള്ളം തോടിന്‍റെ വശങ്ങൾ തകർത്ത് കൃഷിയിടങ്ങളിലേക്ക് കയറിയതിന്‍റെ അനുഭവം കർഷകർക്കുണ്ട്. അമ്പലപ്പാറ പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിലോ തൊഴിലുറപ്പ് പദ്ധതിയിലോ ഇതിനായി ഒന്നും വകയിരുത്തിയിട്ടില്ലെന്ന ആവലാതിയും കർഷകർ പങ്കുവെച്ചു. അടിയന്തരമായി തോട്ടിലെ തടസ്സങ്ങൾ നീക്കുന്നതോടൊപ്പം പാർശ്വഭിത്തി കൂടി നിർമിച്ച് കർഷകർ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. pew_otp_ 2 തിരുണ്ടി തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുംവിധം വീണുകിടക്കുന്ന മരങ്ങളും മാലിന്യങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.